മലയാളക്കരയുള്ളിടത്തോളം കാലം നമ്മുടെ എഴുത്തിലും, വായനയിലും സാഹിത്യത്തിലും എല്ലാം എംടി വാസുദേവന്‍ നായരെന്ന കലാകാരന്‍ നിറഞ്ഞുനില്‍ക്കും. ദേഹം പോയാലും ദേഹി മരിക്കില്ലെന്ന് പറയുന്നത് പോലെ മലയാളമണ്ണുള്ളിടത്തോളം കാലം ഓര്‍ക്കാനുള്ളത്ര സാമ്പാദ്യം, ധാരാളം കഥയിലൂടെയും, കഥാപാത്രങ്ങളിലൂടെയും, പ്രണയവും, വിരഹവും, നൊമ്പരവുമെല്ലാമായി എംടി അവശേഷിപ്പിച്ചിട്ടുണ്ട്. മനുഷ്യവികാരങ്ങളുടെ മാസ്മരികത പലതലങ്ങളിലൂടെ ജനഹൃദയങ്ങളിലേക്കെത്തിക്കാന്‍ എംടിയോളം മറ്റാര്‍ക്കും ഇന്നേവരെ സാധിച്ചിട്ടില്ല.
മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍ ശരിക്കും മലയാളത്തിന്റെ പകരംവെയ്ക്കാനില്ലാത്ത എഴുത്തുകാരനാണ്. എണ്ണം പറഞ്ഞ് കുറച്ച് കാണാന്‍ കഴിയില്ല അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന മലയാള സിനിമകളെ. കഥാവിഷ്‌ക്കാരത്തില്‍ വള്ളുവനാടാന്‍ ഭാഷകൂടി ഉള്‍പ്പെടുത്തിയുള്ള ശൈലിയും എംടിക്ക് മാത്രം സ്വന്തം. മലയാളി മനസുകളിലേക്ക് കയറിവന്ന എണ്ണമറ്റ കഥാപാത്രങ്ങള്‍ക്കും, നമ്മുടെ ജീവിതത്തോടടുപ്പമുള്ള ജീവിത സാഹചര്യങ്ങള്‍ക്കും ജന്മം കൊടുത്ത എംടി വാസുദേവന്‍നായരെന്ന മഹാത്ഭുതത്തെ മലയാളക്കരയെന്നും മനസില്‍ സൂക്ഷിക്കും.
സാഹിത്യ ഭാഷയില്‍ നിന്നും വളരെ വ്യത്യസ്തമായ സംസാരഭാഷയായിരുന്നു എംടിയുടെ കൃതികളില്‍ കാണാന്‍ സാധിച്ചിരുന്നത്. സാഹിത്യം കൊണ്ട് മാത്രമല്ല, നല്ല ശൈലിയിലുള്ള സംസാര ഭാഷയും എഴുത്തിന് വളരെ മികച്ച ഭം?ഗി നല്‍കിയെന്ന് മനസ്സിലാക്കി തന്ന എംടിയിലൂടെ പുതിയ ഒരു അധ്യായത്തിനാണ് അവിടെ തിരശീലയുയര്‍ന്നത്. എഴുത്തിന്റെ ഓരോ കോണുകളിലും വായനക്കാരന്റെ ജീവിതം പറിച്ചു നട്ടപോലെയുള്ള സാമ്യം പ്രകടമായി. ഓരോ വാക്കിലും വരിയില്‍ പോലും അടുത്തു നില്‍ക്കുന്ന സാധാരണക്കാന്റെ ജീവിതം.