രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ ഭാഷോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം കള്ളാര്‍ പഞ്ചായത്തംഗം വനജ ഐത്തു നിര്‍വഹിച്ചു. ഡിസംബര്‍ 7 മുതല്‍ 11 വരെ നടക്കുന്ന ഭാഷോത്സവ പ്രവര്‍ത്തനങ്ങളില്‍ ക്ലാസ്സ് ഡയറി പ്രകാശന കര്‍മ്മം, പലഹാര മേള, പാട്ട രങ്ങ്, കഥോത്സവം, നാട്ടുവിശേഷം കൂട്ടെഴുത്ത് എന്നീ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. പ്രധാനാദ്ധ്യാപകന്‍ എബ്രാഹം കെ. ഒ സ്വാഗതം പറഞ്ഞു. ഭാഷോത്സവ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സീനിയര്‍ അസിസ്റ്റന്റ് ഷൈബി എബ്രാഹം സംസാരിച്ചു. വിഷാംശമില്ലാത്ത നാടന്‍ പലഹാരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് അറിയുവാന്‍ പലഹാര മേളയിലൂടെ കുട്ടികള്‍ക്ക് സാധിച്ചു. സ്റ്റാഫ് സെക്രട്ടറി സോണി കുര്യന്‍ നന്ദി പ്രകാശനം നടത്തി.