രാജപുരം: ക്ഷേത്ര ധര്‍മ്മസ്ഥല ഗ്രാമാവൃദ്ധി യോജന വെള്ളരികുണ്ട് താലൂക്ക് കൊന്നക്കാട് നാരായണഗുരു (എസ് എന്‍ ഡി പി) ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന് പരമപൂജ്യനായ രാജശ്രീ ഡോ. ഡി വീരേന്ദ്ര ഹെഗ്ടെ നല്‍കിയ 100000 രൂപയുടെ ഡി.ഡി വിതരണം ചടങ്ങ് നടന്നു. ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയംക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്ക് ഡി.ഡി കൈമാറി. ക്ഷേത്രം പ്രസി ഡന്റ് എന്‍. ഡി ബാബു, സെക്രട്ടറി സിജി, ധര്‍മ്മസ്ഥല റൂറല്‍ഡെവലപ്‌മെന്റ് പ്രോജക്റ്റിന്റെ പ്രോജക്ട് ഓഫീസര്‍ ബിനോയ്, പഞ്ചായത്ത് മെമ്പര്‍മാരായ ബിന്‍സി, രഘു, ക്ഷേത്രംവൈസ് പ്രസിഡന്റ് റെജി കെ.പി, രവി, ഫണ്ട് മാനേജര്‍ രഞ്ജിത്ത് ഫീല്‍ഡ് സൂപ്പര്‍വൈസര്‍ ദിവ്യ, പൂര്‍ണിമ എന്നിവര്‍ പങ്കെടുത്തു.