മോണോ ആക്ടില്‍ അനാമികയ്ക്ക് എ ഗ്രേഡോടെ രണ്ടാം സ്ഥാനം

കാസറഗോഡ് റവന്യൂ ജില്ലാ കലോത്സവത്തില്‍ ജി യു പി എസ് കാനത്തൂരിലെ അനാമികയ്ക്ക് എ ഗ്രേഡോടെ രണ്ടാം സ്ഥാനം. മണിപ്പൂര്‍ വിഷയം മഹാഭാരതകഥയിലൂടെ അവതരിപ്പിച്ചായിരുന്നു ഈ നേട്ടം. ഉപജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകത്തിലെ മികച്ച നടനായിരുന്നു. പ്രശസ്ത നാടക – സിനിമാ പ്രവര്‍ത്തകന്‍ രതീഷ് കാടകമായിരുന്നു പരിശീലകന്‍. സീ കേരളം ചാനലിലെ ഡ്രാമാ ജൂനിയേഴ്‌സില്‍ ഫൈനലിസ്റ്റായിരുന്ന അനാമിക ബോവിക്കാനം ബാവിക്കരയിലെ പ്രമോദ് കുമാര്‍ – അമ്പിളി ദമ്പതികളുടെ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *