മാലിന്യ മുക്ത കേരളം ജില്ലാ സെമിനാര്‍ സമാപിച്ചു

ചെറുവത്തൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസറഗോഡ് ജില്ലാ കമ്മറ്റിയും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തും സംയുക്തമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മാലിന്യ മുക്ത കേരളവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജില്ലാ തല സെമിനാര്‍ സമാപിച്ചു. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ സംസ്ഥാന കണ്‍സള്‍ട്ടന്റ് എന്‍ ജഗ്ജീവന്‍ വിഷയാവതരണം നടത്തി.
പുത്തനിന്ത്യ പണിയുവാന്‍ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഗ്രാമ ശാസ്ത്ര ജാഥയുടെ അനുബന്ധ പരിപാടി ആയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

സെമിനാറില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് കാസര്‍കോട് ജോയിന്റ് ഡയറക്ടര്‍ മെയ്‌സണ്‍ മാത്യു മോഡറേറ്ററായിരുന്നു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം ലക്ഷ്മി, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, KSWMP ജില്ലാ ഡപ്യൂട്ടി കോര്‍ഡിനേറ്റര്‍ കെ.വി മിധുന്‍, പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം കെ.പ്രേംരാജ്, എം.വി ലതീഷ്, പി.വി ദേവരാജന്‍, ഗീത.ആര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി. വിനയരാജ് ചര്‍ച്ച ക്രോഡീകരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *