കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്; രണ്ട് പരാതികള്‍ പരിഗണിച്ചു

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ രണ്ട് പരാതികള്‍ പരിഗണിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി.റോസയുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്. ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിച്ചിട്ടും നിലവില്‍ വീട് വെക്കാന്‍ സ്ഥലം ഇല്ലാത്ത പെര്‍ഡാലയിലെ പരാതിക്കാരന്റെ പരാതിയില്‍ പ്രഥമ പരിഗണന നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പൈറടുക്കത്തെ സാഹിദയുടെ സ്‌കോളര്‍ഷിപ്പ് സംബന്ധമായ പരാതിയില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത സിറ്റിംഗിലേക്ക് പരാതി മാറ്റി വെച്ചു. ന്യൂനപക്ഷ ആനുകൂല്യങ്ങളും അവകാശങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വകുപ്പിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ജനുവരി 10ന് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി.റോസ പറഞ്ഞു. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് ആര്‍.സി രാഖി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *