സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്

കൊച്ചി:  വിവിധ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. 500 ദിവസം കാലാവധിയുള്ള റെസിഡന്റ്, നോണ്‍ റെസിഡന്റ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.  കാലാവധിയ്ക്ക് ശേഷം മാത്രം  പിന്‍വലിക്കാവുന്ന  സ്ഥിരനിക്ഷേപങ്ങൾക്ക്  ഇതേ കാലയളവിൽ 7.65 പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 8.15 ശതമാനം വരെ ലഭിക്കുന്നതാണ്.

21 മാസം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  മുതിർന്ന പൗരന്മാർക്ക്  7.80 ശതമാനം പലിശ ലഭിക്കും.

ഇതേ കാലയളവിലുള്ള, കാലാവധിക്കു മുൻപ് പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് 7.05 ശതമാനവും  കാലാവധിക്കു ശേഷം മാത്രം പിൻവലിക്കാവുന്നവയ്ക്ക് 7.30 ശതമാനവുമാണ്  മറ്റുള്ളവർക്കു  ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *