കൊച്ചി: സില്‍വര്‍ ലൈനില്‍ നിര്‍ണായക ചര്‍ച്ച ഇന്ന്. ദക്ഷിണ റെയില്‍വേ അധികൃതരും കെ റെയില്‍ പ്രതിനിധികളും കൊച്ചിയിലാണ് ചര്‍ച്ച നടത്തുക. പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ കേരളം ഇതേവരെ സ്വീകരിച്ചിരുന്ന നിലപാടുകളില്‍ എത്രത്തോളം മാറ്റം വരുത്തും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കെ റെയില്‍ മുന്നോട്ടുവച്ച സ്റ്റാന്‍ഡേര്‍ഡ് ഗേജിന് പകരം ബ്രോഡ്ഗേജ് ആകണമെന്നാണ് റെയില്‍വേയുടെ പ്രധാന ആവശ്യം. വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി ഓടിക്കാവുന്ന രീതിയില്‍ ആയിരിക്കണം പാതകള്‍ എന്നും റെയില്‍വേ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഡിപിആറില്‍ അടക്കം മാറ്റം വരുത്തേണ്ടി വരും.