രാജപുരം:ഡിസംബര്‍ 14,15, 16 തിയ്യതികളിലായി നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം സമ്മേളനത്തിന്റെ വിജയത്തിനായി ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം ചേര്‍ന്നു. വാര്‍ഡ് പ്രസിഡന്റ് വിജയന്‍ ടി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ഭാരവാഹികളായ രാധാകൃഷ്ണന്‍ നായര്‍ പ്ലാവുള്ളകയ , സുരേഷ് കൂക്കള്‍, മണ്ഡലം ഭാരവാഹികളായ ശശിധരന്‍ മുടക്കട്ട്, ചന്ദ്രന്‍ പാലംന്തടി, രാജേഷ് പെരുമ്പള്ളി, പഞ്ചായത്തംഗം സബിത വി, സി കെ ഉമ്മര്‍ സുകുമാരന്‍ പെരുംമ്പള്ളി തുടങ്ങിയവര്‍
സംസാരിച്ചു. കൊടിമര ജാഥയിലും പതാക ജാഥയിലും പൊതുസമ്മേളനത്തിലും നൂറോളം പേരെ പങ്കെടുപ്പിക്കാന്‍ യോഗം തിരുമാനിച്ചു.