പാലക്കുന്ന് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജന ബോര്‍ഡും സംയുക്തമായി ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം 12 മുതല്‍ 23 വരെ വിവിധ ഇടങ്ങളില്‍ നടക്കും. കലാമത്സരങ്ങള്‍ 22 നും 23 നും പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും അംബിക ഓഡിറ്റോറിയത്തിലും അരങ്ങേറും. സംഘാടക സമിതി രൂപീകരണ യോഗം 6ന് വൈകുന്നേരം 5ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേരും.