രാജപുരം : ബളാല്‍ ഭഗവതിക്ഷേത്രത്തില്‍ 2025 ഫെബ്രുവരി 2 മുതല്‍ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ഠാദിന മഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും ഭാഗമായുള്ള കലവറ നിറക്കല്‍ ചടങ്ങിലേക്ക് പച്ചക്കറി വിഭവങ്ങള്‍ ഒരുക്കുന്നതിനായി ക്ഷേത്ര പരിസരത്തെ അഞ്ഞൂറോളം വീടുകളില്‍ മാതൃ സമിതിയുടെ നേതൃത്വത്തില്‍ പച്ചക്കറി ത്തോട്ടം ഒരുങ്ങുന്നു.
ആനക്കല്‍, പൊടിപ്പള്ളം, അത്തിക്കടവ്, മുണ്ടമാണി, പാലച്ചുരം, നായര്‍കടവ്, അരിങ്കല്ല്, ചെമ്പന്‍ചേരി പെരിയാട്ട്, മരുതുംകുളം, കൊന്നനംകാട്, കുഴിങ്ങാട്, പൊന്നുമുണ്ട, അരീക്കര , കക്കോല്‍ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ ചെറു പച്ചക്കറിത്തോട്ടം ഒരുക്കാനായി തൈകള്‍ നല്‍കിയതും ക്ഷേത്രത്തില്‍ നിന്നുതന്നെയാണ്.
പയര്‍. മുളക്. തക്കാളി. വെണ്ട തുടങ്ങിയ വിവിധയിനം ഹൈബ്രീഡ് തൈകളാണ് ഇതിനായി ക്ഷേത്ര കമ്മിറ്റി ഒരുക്കിയത്.
പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മാതൃ സമിതി ഭാരവാഹികള്‍ക്ക് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.
ആഘോഷകമ്മറ്റി ചെയര്‍ മാന്‍ വി. മാധവന്‍ നായര്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം പി. പത്മാവതി, മാതൃ സമിതി സെക്രട്ടറി രേഷ്മ രാധാകൃഷ്ണന്‍, ശ്യാമള ശ്രീധരന്‍, ശാന്താ രാമകൃഷ്ണന്‍, അനു ജയന്‍, ഗീത കുഞ്ഞികൃഷ്ണന്‍,
ആഘോഷകമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഹരിഷ് പി നായര്‍, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് വി രാമചന്ദ്രന്‍ നായര്‍ , സെക്രട്ടറി ദിവാകരന്‍ നായര്‍,ട്രഷറര്‍ കെ വി കൃഷ്ണന്‍
വര്‍ക്കിങ് ചെയര്‍മാന്‍ ഭാസ്‌കരന്‍ നായര്‍ , ട്രഷറര്‍ സി ദാമോദരന്‍, കണ്‍വീനര്‍ പി കുഞ്ഞികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍
സംസാരിച്ചു.