കാഞ്ഞങ്ങാട് വെള്ളം കയറി വാഴ നശിച്ച കര്‍ഷകര്‍ക്ക് ദേശീയപാത നിര്‍മ്മാണ കമ്പനി നാശനഷ്ടം നല്‍കണം

കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ അരയി മോനാച്ച പ്രദേശങ്ങളില്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരംപുഴയില്‍ മണ്ണിട്ട് ബണ്ട് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് വാഴ കൃഷി ഇടങ്ങളില്‍ വെള്ളം കയറി വാഴ തൈകള്‍ നശിച്ച സംഭവത്തില്‍ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ഈ ചന്ദ്രശേഖരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് എംഎല്‍എ ഈ ആവശ്യം ഉന്നയിച്ചത്. വിള നാശം സംബന്ധിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. 3300 വാഴകള്‍ നശിച്ചിട്ടുണ്ടെന്നും ഇവയ്ക്ക് 2.475 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പിള്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അറിയിച്ചു. നിര്‍മ്മാണ കമ്പനി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *