ചെങ്കള : കാസര്‍ഗോഡ് ചെങ്കള ഇഖ്‌റഹ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥി ഹാഫിള് അംറുദിയാബ് ചേരൂര്‍ 10 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മുഴുവനും കാണാതെ ഓതിക്കേള്‍പ്പിച്ചു കൊണ്ട് അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുകയാണ്.
ഒരു വര്‍ഷവും 7 മാസവും കൊണ്ട് ഉസ്താദ് ഹാഫിള് ഹുസൈന്‍ ബീഹാരിയില്‍ നിന്നുമാണ് 13 വയസ്സുകാരനായ ഹാഫിള് അംറുദിയാബ് ഹിഫ്‌ള് പഠനം പൂര്‍ത്തീകരിച്ചത്.
നിലവില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഉസ്താദ് ഹാഫിള് ഖാരിഹ് എ. പി. ശഫീഖ് ദാരിമി കോടിക്കലിന്റെയും വൈസ് പ്രിന്‍സിപ്പാള്‍ ഉസ്താദ് ഹാഫിള് മുഹ്‌സിന്‍ സ്വാബിര്‍ അല്‍ ഹസനി മാവുടിയുടെയും കീഴില്‍ ആണ് ദൗറ (ആവര്‍ത്തനം) ചെയ്തു കൊണ്ടിരിക്കുന്നത്.
ചേരൂര്‍ ബദര്‍ മന്‍സില്‍ റാഷിദ് ചേരൂരിന്റെയും സഹല റാഷിദിന്റെയും മകനാണ്.
2022 ല്‍ കോളേജ് തുടങ്ങി 2 വര്‍ഷം കൊണ്ടു തന്നെ അംറുദിയാബെന്ന വിദ്യാര്‍ത്ഥിയിലൂടെ ഇത്തരമൊരു നേട്ടം കൈവരിക്കാനായതില്‍ കമ്മിറ്റിഭാരവാഹികളും നാട്ടുകാരും വളരെ സന്തോഷത്തിലാണ്.
ഈ അപൂര്‍വ്വ നേട്ടത്തില്‍ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു….