കാഞ്ഞങ്ങാട് റെയില്‍വെ വികസനം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികള്‍ എംപി യുമായി ചര്‍ച്ച നടത്തി.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ അഭിമുഖീകരിക്കുന്ന
അടിസ്ഥാന വികസന പ്രശ്‌നങ്ങളും
സ്റ്റോപ്പുണ്ടായിരുന്ന ചില ട്രെയിനുകളുടെ
സ്റ്റോപ്പ് പുന:സ്ഥാപിക്കുന്നതിനും മറ്റ് ട്രെയിനുകള്‍
കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിച്ച് കിട്ടുന്നതിനും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികള്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി.യെ നേരില്‍ കണ്ട് നിവേദനം നല്‍കി.
ട്രെയില്‍ പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ .ഈ പാര്‍ലമെന്റ് സമ്മേളന കാലത്ത് തന്നെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും
നിലവില്‍ അനുവദിച്ചിട്ടുള്ള പദ്ധതി കുറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവുമെന്നും എം.പി.
മറുപടി നല്‍കി.കൂടാതെ കാസര്‍കോട്
എം.പി.യെ
റെയില്‍വെ കണ്‍സള്‍ട്ടിംഗ് കമ്മിറ്റിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതായും അറിയിച്ചു.
എ.ഹമീദ് ഹാജി
സി.കെ.നാസര്‍
പി.എം .നാസര്‍
അഹമ്മദ് കിര്‍മാണി
കൂക്കള്‍ ബാലകൃഷ്ണന്‍
കെ.മുഹമ്മദ് കുഞ്ഞി
അബ്ദുള്‍ റസാഖ്
റഹ്‌മത്തുള്ള
ജൂനിയര്‍ ബെസ്റ്റോ ദിലീപ് മേടയില്‍
എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *