കാസര്‍കോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടോദ്ഘാടനം ഡിസംബര്‍ 15ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മൂന്നു കോടി രൂപ ചെലവില്‍ ഉദയഗിരിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്ന കോഴ്‌സിന്റെ ഇരുപത്തിയെട്ടാമത് കോഴ്‌സാണ് ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ മറ്റ് ഏജന്‍സികളുടെ പരിശീലനങ്ങള്‍ക്കും ക്യാമ്പുകള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗകര്യമൊരുക്കാനാകും. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി.കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ.പി പ്രഭാകരന്‍ ,മധൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹബീബ് ചിട്ടുംകുഴി, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ.സുധ അഴീക്കോടന്‍, വി വി പ്രഭാകരന്‍, സി ശാന്തകുമാരി, പി ബിജു, എ കരുണാകരന്‍, ഇ ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ദാമോദരന്‍ സ്വാഗതവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് എ കെ ശശിധരന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ വി കുഞ്ഞിരാമന്‍ (ചെയര്‍മാന്‍), മുഹമ്മദ് ഹനീഫ, പി എ അഷറഫലി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി രമേശന്‍ (വൈസ് ചെയര്‍മാന്‍മാര്‍), ഡോ.പി പ്രഭാകരന്‍ (കണ്‍വീനര്‍), ടി രാജന്‍, എ കെ ശശിധരന്‍ (ജോയന്റ് കണ്‍വീനര്‍മാര്‍).