പള്ളിക്കര ; മൂല്യബോധവും ആത്മാര്‍ത്ഥതയുമുള്ള കൂട്ടുചേരല്‍ ഒരു നല്ല സമൂഹത്തെയാണ് സൃഷ്ടിക്കുന്നതെന്നും സമസ്ത മേഖലയിലും മാറ്റത്തിന്റെ കാറ്റു വീശാന്‍ ബേക്കല്‍ ആര്‍ട്ട് ഫോറത്തിന് സാധിക്കട്ടെയെന്നും കലാകാരനും ചരക്കു സേവന നികുതി റിട്ട. അസിസ്റ്റന്റ് കമ്മീഷണര്‍ ടി. ഗോപാലന്‍ അഭിപ്രായപെട്ടു. ബേക്കല്‍ ആര്‍ട്ട് ഫോറം ഒന്നാം വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അബു ത്വാ ഈ അധ്യക്ഷനായി.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രക്ഷാധികാരി കെ ഇ എ ബക്കര്‍ കേക്ക് മുറിച്ചു. സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, ട്രഷറര്‍ ബപ്പിടി മുഹമ്മദ് കുഞ്ഞി, എം എ ഹംസ, ദാമോദരന്‍ ആലക്കോട്, കെ എന്‍ രാജേന്ദ്രന്‍ പ്രസാദ്, രാജേഷ് കൂട്ടകനി, സാലിം ബേക്കല്‍, ഖാലിദ് പള്ളിപ്പുഴ, രാജേഷ് പള്ളിക്കര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ആര്‍ട്ട് ഫോറം കലാകാരന്മാരുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു.