കാഞ്ഞങ്ങാട്: നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്നു വരെ നടക്കുന്ന ചാമുണ്ഡി ക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തിരുമുല്‍ക്കാഴ്ച സമര്‍പ്പണം നടന്നു. മടിയന്‍ കുന്ന് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തുനിന്നും പുറപ്പെട്ട തിരുമുല്‍ കാഴ്ചയില്‍ താലപ്പൊലിയെന്തിയ പിഞ്ചുബാലികമാര്‍, മുത്തുകുടയേന്തിയ വനിതകള്‍, ശിങ്കാരിമേളം, പൂക്കാവടി കാവടിയാട്ടം, വാദ്യമേളം ദേവ നൃത്തം, കലാരൂപങ്ങള്‍, ദീപാലങ്കാരങ്ങള്‍, വിളക്ക് നൃത്തം മറ്റ് നിരവധി ചലന, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ അണിനിരന്നു.രാത്രി പൂമാരുതന്‍ ദൈവത്തിന്റെ വെള്ളാട്ടത്തിന് കാഴ്ച സമര്‍പ്പണം നടന്നു. വിവിധ തെയ്യങ്ങളുടെ കുളിച്ചേറ്റവുംഅരങ്ങില്‍ എത്തി.വെള്ളിയാഴ്ച രാവിലെ മുതല്‍ പൂമാരുതന്‍, ഭഗവതി, ചാമുണ്ഡി, വിഷ്ണു മൂര്‍ത്തി എന്നീ തെയ്യങ്ങള്‍ കെട്ടിയാടി. ഡിസംബര്‍ ഒന്നിന് കളിയാട്ടം സമാപിക്കും.