പാലക്കുന്ന് വാട്‌സാപ്പ് കൂട്ടായ്മ വാര്‍ഷികാഘോഷം ഡിസംബര്‍ 29ന്

പാലക്കുന്ന് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം പാലക്കുന്നിന്റെ സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന പാലക്കുന്ന് വാട്‌സാപ്പ് കൂട്ടായ്മയുടെ ആറാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ഡിസംബര്‍ 29 ന് നടത്തുവാന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. നടത്തിപ്പിനായി ആഘോഷ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പള്ളം കിക്കോഫ് ഗ്രൗണ്ടില്‍ അതിനോടനുബന്ധിച്ച് പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല കൈകൊട്ടിക്കളി മത്സരം നടത്തുന്നുണ്ട്. ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് 15,000, 10000, 5000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. 12 മിനിറ്റ് വീതം നീളുന്ന മത്സരത്തില്‍ പത്തിനും പതിനാലിനും ഇടയില്‍ അംഗങ്ങളുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. അപേക്ഷിക്കുന്ന ടീമുകളില്‍ നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി ടീമുകളെ കമ്മിററി തിരഞ്ഞെടുക്കും. താല്പര്യപ്പെടുന്ന ടീമുകള്‍ ഡിസംബര്‍ 15 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9947235975, 9497190246.

പാലക്കുന്ന് കര്‍മ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ സ്വാഗത നൃത്തത്തോടെ തുടങ്ങുന്ന ആഘോഷത്തില്‍ പ്രാദേശിക തലത്തില്‍ വിവിധ കലാ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച പ്രതിഭകള്‍ക്ക് അവസരം നല്‍കുന്ന പരിപാടികളും ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കെ. കെ. കോട്ടിക്കുളം ആന്‍ഡ് ഫാമിലിയുടെ നാടന്‍പാട്ട്, പാലക്കുന്ന് സിംഗേഴ്‌സിന്റെ പരിപാടികള്‍, നാട്ടിപ്പാട്ട്, ഒപ്പന, തിരുവാതിര തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *