രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിച്ചു.ഓരോ ക്ലാസുകളിലെയും കുട്ടികള്‍ ഓരോ ഭക്ഷണ സ്റ്റാളുകള്‍ ഒരുക്കുകയും മലബാറിന്റെ രുചി വൈവിധ്യത്തിന്റെ പ്രദര്‍ശനവും വില്പനയും സ്റ്റാളുകളിലൂടെ നടക്കുകയും ചെയ്തു.ക്ലാസ് അടിസ്ഥാനത്തില്‍ കുട്ടികള്‍ വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണമാണ് സ്റ്റാളുകളില്‍ വിളമ്പിയത്.
സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ജൂബിലി കമ്മിറ്റി അംഗങ്ങള്‍ക്കും പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും മതിയായ ഉച്ചഭക്ഷണം സ്റ്റാളുകളിലൂടെ ലഭ്യമായി.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് അരിച്ചിറ അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ജോബി ജോസഫ് പിടിഎ പ്രസിഡന്റ് പ്രഭാകരന്‍ കെ എ, വൈസ് പ്രസിഡന്റ് റോയി പി. എല്‍ വാര്‍ഡ് മെമ്പര്‍ വനജ ഐത്തു എന്നിവര്‍ പ്രസംഗിച്ചു.