വിദ്യാര്‍ഥികള്‍ക്ക് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റെ ലഹരി വിരുദ്ധ ബോധവത്കരണം

പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബേക്കല്‍ ജിഎഫ് എച്ച് എസ് സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികള്‍ക്കിടയില്‍ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായുള്ള ‘നേര്‍വഴി’ എന്ന പേരില്‍ നടത്തിയ പരിപാടി ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 ഇ അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി എസ് പി എം ശറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് റഹ്മാന്‍ പൊയ്യയില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ജയപ്രകാശ് സ്വാഗതവും പ്രസാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ് ) എന്‍ ജി രഘുനാഥ് ക്ലാസ്സെടുത്തു. കുമാരന്‍ കുന്നുമ്മല്‍, വിശ്വനാഥന്‍ കൊക്കാല്‍, മോഹനന്‍ പട്ടത്താന്‍, എന്‍. ബി. ജയകൃഷ്ണന്‍, സതീഷ് പൂര്‍ണ്ണിമ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *