നീലേശ്വരം: കാസര്‍ഗോഡ് ജില്ലാ കാരംസ് അസോസിയേഷന്‍ നടത്തുന്ന ജില്ലാ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 30 ന് രാവിലെ 10 മണിക്ക് പേരോല്‍ ജി.എല്‍.പി സ്‌കൂളില്‍ വെച്ച് നടക്കും. 2012 നു മുകളില്‍ സബ് ജൂനിയര്‍ വിഭാഗത്തിലും 2016 ന് മുകളില്‍ കേഡറ്റ് വിഭാഗത്തിലും. 2007 ന് മുകളില്‍ ജൂനിയര്‍ വിഭാഗത്തിലും ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം ഉളളവര്‍ 29 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പേര് റജിസ്റ്റര്‍ ചെയ്യണം. പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന കാരംസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള കാസര്‍ഗോഡ് ജില്ലാ ടിം 30 ന് വൈകിട്ട് പ്രഖ്യാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9495 006 258 നമ്പറില്‍ ബന്ധപെടുക