നാൾ മരം മുറിക്കൽ ചടങ്ങും ബാലാലയ പ്രതിഷ്ഠയും നടന്നു

കാഞ്ഞങ്ങാട്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയിൽ പെടുന്നതും അരനൂറ്റാണ്ടിലധികം പഴക്കമുള്ളതുമായ മാണിക്കോത്ത് പുതിയ പുരയിൽ നാൽപ്പാടി തറവാട് പുനരുദ്ധാരണത്തിന്റെ മുന്നോടിയായി നാൾമരം മുറിക്കൽ ചടങ്ങും ബാലാലയ പ്രതിഷ്ഠയും നടന്നു. അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം പാടാർകുളങ്ങര ഭഗവതി ദേവസ്ഥാന സ്ഥാനികർ, കൂട്ടായി കാർ, ക്ഷേത്ര ഭാരവാഹികൾ, മാണിക്കോത്ത് പുന്നക്കാൽ ഭഗവതി ക്ഷേത്ര സ്ഥാനികർ, ക്ഷേത്ര ഭാരവാഹികൾ, തറവാട് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. തറവാട്ടിൽ നിന്നും ദേവീദേവന്മാരുടെ സമ്മതമേറ്റതിനുശേഷം നാൾ മരത്തിന് ആവശ്യമായ പ്ലാവുമര ചുവട്ടിലെത്തി സ്ഥാനികരും മറ്റ് ഭക്തജനങ്ങളുംമഞ്ഞൾ കുറി ചേർത്തതിനുശേഷം ആചാര വിധിപ്രകാരം പെരുംകൊല്ലൻ ജിതേഷിന്റെ കാർമികത്വത്തിൽ നാൾമരം മുറിക്കൽ ചടങ്ങ് നടത്തി. സി.വി. മുരളീധരൻ ആചാരിചെക്യാർപ്പ്, മേസ്തിരി കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന സ്ഥാനികളുടെ കാർമികത്വത്തിൽ ബാലാലയ പ്രതിഷ്ഠ ചടങ്ങുകൾ നടന്നു. മൂന്നു വർഷത്തിനകം തറവാട് പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിക്കാനാണ് തറവാട് കമ്മിറ്റി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *