കാസര്‍കോട്: ബേക്കല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടന്ന ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കരാട്ടെ കുമിതെ ഗേള്‍സ് വിഭാഗത്തില്‍ പന്ത്രണ്ട് വയസ് മൈനസ് മുപ്പത്തിയഞ്ച് കിലോ ഗ്രാം മത്സരത്തില്‍ കാസര്‍കോട് കരാട്ടെ ആന്റ് ഫിറ്റ്‌നസ് ട്യൂട്ടോറിയലിലെ വിദ്യാര്‍ത്ഥിനി ആയിഷത്ത് ഹൈഫാക്ക് വെള്ളിമെഡല്‍. കാസര്‍കോട് സ്‌പോര്‍ട്‌സ് കരാട്ടെ അസോസിയേഷന്‍ ഒരുക്കിയ പത്താമത് കരാട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് ഹൈഫ വെള്ളിമെഡല്‍ നേടിയത്.നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹൈഫ.രണ്ട് മാസത്തെ പരിശീലനത്തിലൂടെയാണ് വെള്ളിമെഡല്‍ കരസ്ഥമാക്കിയത്.നെല്ലിക്കുന്ന് കടപ്പുറം മുനീറിന്റേയും,ഹാജറയുടേയും മകളാണ് ഹൈഫ. കരാട്ടെ മാസ്റ്റര്‍ അശ്‌റഫിന്റേയും,അബ്ദുല്‍ സമദിന്റേയും ശിക്ഷണത്തിലാണ് പരിശീലിക്കുന്നത്.