കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്‌കൂളില്‍ വയോജനദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുന്‍ ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി. മാനേജ്‌മെന്റ് പ്രതിനിധി അപര്‍ണ കാമത്ത്, അക്കാദമിക് കോഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കുട്ടികള്‍ മുത്തശ്ശീ മുത്തശ്ശന്മാരുടെ പാദങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ആദരിച്ചു. വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച വൈവിദ്ധ്യമായ മത്സരങ്ങളും ഏറെ ആകര്‍ഷകമായി.അധ്യാപകരായ വി.കെ. രാജേഷ് കുമാര്‍,സോണി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ ശങ്കര്‍ മഹാദേവ് സ്വാഗതവും ശ്രീയ ശ്രിജിത്ത് ചടങ്ങിന് നന്ദിയും പറഞ്ഞു.