രാജപുരം: അട്ടേങ്ങാനം -നായിക്കയം റോഡിന്റെ ഇരുവശങ്ങളില്‍ പടര്‍ന്ന് പന്തലിച്ച കാടുകള്‍ കൊത്തി വൃത്തിയാക്കി കുഞ്ഞിക്കൊച്ചി പുലരി സ്വാശ്രയ സംഘംഭാരവാഹികള്‍. അട്ടേങ്ങാനം സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും, നാട്ടുകാര്‍ക്കും റോഡിന്റെ വശങ്ങളിലൂടെ നടന്നു പോകാന്‍ പറ്റാത്ത അവസ്ഥയില്‍ പടര്‍ന്ന് പന്തലിച്ച കാടുകളാണ് കൊത്തി വൃത്തിയാക്കിയത്. കോടോം ബേളൂര്‍ പഞ്ചായത്തംഗം ഗോപി, സംഘം പ്രസിഡന്റ് എ. മോഹനന്‍, സെക്രട്ടറി പി. ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.