കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കണം: എം എസ് എസ്

കാഞ്ഞങ്ങാട്: വടക്കേ മലബാറിനെ ബങ്കളൂരുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ പറ്റുന്ന കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കണമെന്നു മുസ്ലിം സര്‍വീസ് സൊസൈറ്റി കാസറഗോഡ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സാധ്യതാ പഠനം നടത്തി വിജയകരമാകുമെന്നു റിപ്പോര്‍ട്ട് ചെയ്ത കാണിയൂര്‍ പാത എത്രയും വേഗത്തില്‍ നടപ്പിലായാല്‍ വടക്കേ മലബാറിലെ ജനങ്ങള്‍ക്ക് ബേഗളൂരിലേക്കുള്ള യാത്രാ സമയം പകുതിയിലധികം ലാഭിക്കാന്‍ കഴിയും. വടക്കേ മലബാറിന്റെ വികസനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും എം എസ് എസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി കെ പി ഇസ്മായില്‍ ഹാജി അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി പി എം അബ്ദുല്‍ നാസ്സര്‍ ഉദ്ഘാടനം ചെയ്തു. നിലേശ്വരം യൂണിറ്റ് മുന്‍ പ്രസിഡന്റ് ടി എ റഹീമിന്റെ നിര്യാണത്തില്‍ അനുശോചിക്കുകയും മഗ്ഫിറത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഡിസംബറില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന വഖഫ് വിഷയവുമായി ബന്ധപ്പെട്ട സെമിനാര്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. എ ഹമീദ് ഹാജി, സി എച്ച് സുലൈമാന്‍, അന്‍വര്‍ ഹസ്സന്‍, എ അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍ പാറപ്പള്ളി, സലാം മാസ്റ്റര്‍, ഹാറൂണ്‍ ചിത്താരി, ബക്കര്‍ ഖാജാ, യു വി മാഹിന്‍ ഹാജി, പി പി അബ്ദുല്‍ റഹിമാന്‍ ഷാജഹാന്‍, കെ കെ അബ്ദുല്ല, എം അബ്ദുല്ല, അബൂബക്കര്‍ പാണ്ട്യാല, ഷംസുദ്ദീന്‍ മാട്ടുമ്മല്‍, പി എം കുഞ്ഞബ്ദുള്ള ഹാജി, എന്‍ പി സൈനുദ്ദീന്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി ഖാലിദ് പാലക്കി സ്വാഗതവും ഷാജഹാന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *