രാജപുരം : ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവത്തിന്റെ അടുക്കളയില്‍ പാലുകാച്ചല്‍ കര്‍മ്മം നടന്നു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ വൈസ് പ്രസിഡന്റ് പ്രിയ ഷാജി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി സന്തോഷ് വി ചാക്കോ പഞ്ചായത്ത് അംഗം സണ്ണി, ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ എച്ച് വിഘ്‌നേശ്വര ഭട്ട് സെന്റ് മേരിസ് എ യു പി സ്‌കൂള്‍ മനേജര്‍ ഡിനോ കുമ്മാനിക്കാട്ട് അസ്സി മനേജര്‍ ജോബീഷ് തടത്തില്‍, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സ് വട്ടപ്പറമ്പില്‍, പി.ടി.എ. പ്രസിഡന്റ് സജി എ. സി.പാചക വിദഗ്ധര്‍ രാമചന്ദ്ര വാര്യര്‍, പ്രസാദ് ഭട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.