ഉദുമ : ബാര ഗവ. ഹൈസ്‌കൂളിലെ എസ്പിസി കാഡറ്റുകള്‍ മേല്പറമ്പ് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു.
എസ് എച്ച് ഒ സന്തോഷ്‌കുമാറും മറ്റു പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കുട്ടികളെ മധുരം നല്‍കി സ്വീകരിച്ചു. പോലീസ് സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍, പോലീസ് സേന ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ഉപകരണങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും എസ്പിസി കുട്ടികള്‍ക്ക് മനസിലാക്കികൊടുത്തു.
സുഭാഷ്, വി. സുജാത, ടി സതീശന്‍, കെ ശില്പ എന്നിവര്‍ നേതൃത്വം നല്‍കി.