രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍, കള്ളാര്‍ എഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വെച്ച് നടക്കുന്ന 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്ന് ഇന്ന് തിരിതെളിയും. ഓഫ് സ്റ്റേജ് മത്സരങ്ങള്‍ 11, 12 തീയതികളിലായി നടന്നു. സ്റ്റേജ് ഇതര മത്സരങ്ങള്‍ 18, 19, 20 തീയതികളിലായി നടക്കും. 80 ഓളം സ്‌കൂളുകളില്‍ നിന്നായി 3500 ഓളം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ കലാമേളയാണ് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം. കലോത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കലും സാംസ്‌കാരിക ഘോഷയാത്രയും ഇന്ന് വൈകുന്നേരം 3 മണിക്ക് കള്ളാറില്‍ നിന്നും മാലക്കല്ലിലേക്ക് പുറപ്പെടും.
വൈകുന്നേരം 5 മണിക്ക് കലാമേളയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ ടി കെ നാരായണന്‍ അധ്യക്ഷത വഹിക്കും. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സജി എം എ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചടങ്ങില്‍ ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പു മുഖ്യാതിഥിയാകും. എഴുപതാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും മാളികപ്പുറം സിനിമ ഫെയിമുമായ മാസ്റ്റര്‍ ശ്രീപത് യാന്‍ വിശിഷ്ടാതിഥിയായി ചടങ്ങില്‍ സംബന്ധിക്കും. സ്വാഗത ഗാനം രചയിതാവ് ജോസഫ് ടി ജെ, സ്വാഗത ഗാനം സംഗീതം വി ജി മനോജ് കുമാര്‍, ലോഗോ ഡിസൈനര്‍ അഞ്ജലി സണ്ണി എന്നിവരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ആദരിക്കും.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത ടീച്ചര്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി വി ശാന്ത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി എം, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, കള്ളാര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ചാക്കോ, കള്ളാര്‍ പഞ്ചായത്ത് അംഗം മിനി ഫിലിപ്പ്, ഹോസ്ദുര്‍ഗ് ഹോസ്ദുര്‍ഗ് എഇഒ മിനി ജോസഫ്, ഹോസ്ദുര്‍ഗ് ബിപിസി ഡോ. കെ വി രാജേഷ്, ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്റ് കോഡിനേറ്റര്‍ മോഹനന്‍ പി, കള്ളാര്‍ എല്‍പി സ്‌കൂള്‍ മാനേജര്‍ സുബൈര്‍ പി, മാലക്കല്ല് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സജി എ സി, ഫോറം കണ്‍വീനര്‍, എച്ച് എം രാജീവന്‍ കെ വി, രാജപുരം പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി എന്നിവര്‍ സംസാരിക്കും. മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂള്‍ മാനേജര്‍ റവ ഫാദര്‍ ഡിനോ കുമാനിക്കാട്ട് സ്വാഗതവും കള്ളാര്‍ എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകനും സംഘാടകസമിതി ചെയര്‍മാനുമായ റഫീഖ് എ നന്ദിയും പറയും.