71 -ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൂടംകല്ല് ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: 71-ാംമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൂടംകല്ല് ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷാലു മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി കെ രാജന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു . സഹകരണ സംരംഭങ്ങളെ രൂപാന്തരപ്പെടുത്തുന്നു’ എന്ന വിഷയത്തില്‍ കേരള ബാങ്ക് സീനിയര്‍ മാനേജര്‍ പ്രവീണ്‍ കുമാര്‍ വിഷയാവതരണം നടത്തി. വെള്ളരിക്കുണ്ട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ മോഡറേറ്ററായിരുന്നു. മലനാട് മാര്‍ക്കറ്റിംഗ് സഹകരണ സംഘം പ്രസിഡണ്ട് എം വി കൃഷ്ണന്‍, രാജപുരം അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘം പ്രസിഡണ്ട് പി സി തോമസ്, കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡണ്ട് എം കെ മാധവന്‍ നായര്‍, പനത്തടി പഞ്ചായത്ത് വനിത സഹകരണ സംഘം പ്രസിഡണ്ട് ചന്ദ്രമതിയമ്മ, കള്ളാര്‍ പഞ്ചായത്ത് വനിതാ സഹകരണ സംഘം പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ്, പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡണ്ട് മധുസൂദനന്‍ എസ്, പനത്തടി പഞ്ചായത്ത് എസ് സി എസ് ടി സഹകരണ സംഘം പ്രസിഡണ്ട് ഗംഗാധരന്‍ മാസ്റ്റര്‍, വെള്ളരിക്കുണ്ട് താലൂക്ക് പ്രവാസി സഹകരണ സംഘം പ്രസിഡണ്ട് തോമസ് വി കെ, വെള്ളരിക്കുണ്ട് താലൂക്ക് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ എന്‍ സന്തോഷ്, വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറീസ് ഫോറം പ്രസിഡണ്ട് രജനി എസ് എന്നിവര്‍ സംസാരിച്ചു. പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ദീപു ദാസ് സ്വാഗതവും, ബാങ്ക് വൈസ് പ്രസിഡന്റ് വേലായുധന്‍ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *