രണ്ടാംഘട്ട സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്

2024-25 അധ്യയന വര്‍ഷത്തെ ആയുര്‍വേദം (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യുനാനി (ബി.യു.എം.എസ്) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നവംബര്‍ 18ന് രാവിലെ 11 മണിവരെ ലഭ്യമാണ്. എന്‍.സി.ഐ.എസ്.എം/ എന്‍.സി.എച്ച് വിജ്ഞാപനങ്ങള്‍ പ്രകാരം യോഗ്യത മാനദണ്ഡത്തില്‍ പതിനഞ്ച് ശതമാനം ഇളവ് വരുത്തിയിരിക്കുന്നതിനാല്‍, പുതുതായി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കും ഈ അവസരത്തില്‍ അപേക്ഷ നല്‍കാവുന്നതാണ്. ഒന്നാംഘട്ട സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിനുശേഷം നിലവില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിലേക്കാണ് പുതിയ അപേക്ഷകരെ പരിഗണിക്കുന്നത്. കീം 2024 പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ആദ്യഘട്ടങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പാടുള്ളതല്ല. വിശദ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in . ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300.

Leave a Reply

Your email address will not be published. Required fields are marked *