മാലക്കല്ല് : 63-ാംമത് ഹൊസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി ഹരിതോത്സവം സംഘടിപ്പിച്ചു. കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ രാവിലെ ഓലമെടഞ്ഞുള്ള കുട്ടനിര്‍മ്മാണം ആരംഭിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ ഓല കൊണ്ടുള്ള കുട്ടമെടഞ്ഞ് ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഗീത, വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ്, മാലക്കല്ല് എയുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.എ സജി, കളളാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ റഫീഖ് എന്നിവര്‍ പങ്കെടുത്തു. പ്രദേശവാസിയായ ഏലിയാമ്മ അമ്മച്ചി വട്ടുകുളത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മാലക്കല്ല്, കള്ളാര്‍ സ്‌കൂളിലെ പിടിഎ അംഗങ്ങള്‍ എന്നിവര്‍ കുട്ട നിര്‍മ്മാണ ഉത്സവത്തില്‍ പങ്കാളികളായി. കുട്ട നിര്‍മ്മാണത്തില്‍ വിദഗ്ധനായ കുഞ്ഞിക്കണ്ണന്‍ പൂക്കുന്നത്തിന്റെ നേതൃത്വത്തില്‍ അമ്പതോളം ഓലക്കുട്ടകള്‍ നിര്‍മ്മിച്ചു സ്‌കൂളിന് കൈമാറി.
