രാജപുരം:സ്വാതന്ത്ര്യ സമര സേനാനിയും ഗോത്ര ജനതയുടെ വീര നായകനുമായ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം .ജന്മദിനം ജന്‍ ജാതീയ ഗൗരവ് ദിവസ് ദിനമായി കേരള വനം വന്യജീവി വകുപ്പും റാണിപുരം വന സംരക്ഷണ സമിതിയും സംയുക്തമായി ആചരിച്ചു. പെരുതടി ഗവ.എല്‍ പി സ്‌ക്കൂളില്‍ ദിനാചരണവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ ഉദ്ഘാടനം ചെയ്തു. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എം കെ രാജന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ , ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എകെ ശിഹാബുദ്ദീന്‍, വിഷ്ണു കൃഷ്ണന്‍ ,പി ടി എ വൈസ് പ്രസിഡന്റ് പി ബി ഗണേഷ് ,എം ബാലു, എസ് സി ചന്ദപ്പന്‍ , സമിതി സെക്രട്ടറി ഡി വിമല്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു. പാണത്തൂര്‍ ഗവ. വെല്‍ഫയര്‍ ഹൈസ്‌കൂളില്‍ നടന്ന ജന്‍ ജാതിയ ഗൗരവ് ദിവസ് ദിനാചരണവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പി തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ എ എം കൃഷ്ണന്‍ , ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ , വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ , സെക്രട്ടറി ഡി വിമല്‍ രാജ്,എസ് എം സി ചെയര്‍മാന്‍എം കെ സുരേഷ്, അധ്യാപകരായ മറീന ജോസ് , വി രാജേഷ്, വനസംരക്ഷണ സമിതിയംഗങ്ങളായ ടിറ്റോ വരകുകാലായില്‍, എന്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.