കാഞ്ഞങ്ങാട് : വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് കുന്നുമ്മല്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ഷാലു മാത്യു അധ്യക്ഷനായി.ജില്ലാ ജോയിന്റ് സെക്രട്ടറി എ. വി. ശിവപ്രസാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിപിന്‍ ബല്ലത്ത്, ഹരിത നാലപ്പാടം,ശിവന്‍ ചൂരിക്കോട് എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ഗിനീഷ് സ്വാഗതം പറഞ്ഞു.