രാജപുരം: ഒടയംചാല്‍ സഹകരണാശുപത്രിയുടെയും, റോട്ടറി ഡൗണ്‍ ടൗണ്‍ ഒടയംചാലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ രാവിലെ 10.30 മുതല്‍ 2 മണി വരെ ഒടയംചാല്‍ കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ നടക്കും. ക്യാമ്പിന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജി, ഓര്‍ത്തോവിഭാഗം ഡോക്ടര്‍മാരായ ഡോ.ഗീത മേക്കാത്ത്, ഡോ. അഖില്‍ തോമസ്സ് എന്നിവര്‍ നേതൃത്ത്വം നല്‍കും.