കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍ യാത്രസുരക്ഷാ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍ യാത്രസുരക്ഷാ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനില്‍ റെയില്‍പാളം മുറിച്ച് കടന്ന് അപകടത്തില്‍പെടുന്ന യാത്രക്കാരുടെയും സമീപവാസികളുടേയും സുരക്ഷാ സംരക്ഷണം കണക്കിലെടുത്ത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം കാഞ്ഞങ്ങാട് റെയില്‍വേ പ്രൊട്ടക്ക്ഷന്‍ ഫോഴ്സ് കാസര്‍ഗോഡ് റെയില്‍വേ പോലീസ് കാസര്‍ഗോഡ് തെക്കെപ്പുറം വാര്‍ട്സ്ആപ്പ് കൂട്ടായ്മയും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബോധവല്‍കരണം നടത്തി.
കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ പാളം മുറിച്ചു കടന്നു നിരവധി ആളുകള്‍ മരണപ്പെട്ട സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം കോഡിനേറ്റര്‍ സികെ നാസറിന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല ഉല്‍ഘാടനം ചെയ്തു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സബ് ഇന്‍സ്പെക്ടര്‍ കതിരേഷ് ബാബു കേരള റെയില്‍വേ പോലീസ് പിആര്‍ഒ മഹേഷ് എന്നിവര്‍ ക്ലാസ് എടുത്തു. ദിലീപ് മേടയില്‍, ടി അബ്ദുല്‍ സമദ്, നസീമ ടി, തോമസ്, ഷബീര്‍ ഹസ്സന്‍, ഷുക്കൂര്‍ അതിഞ്ഞാല്‍, മഹേഷ് വികെ, രാജന്‍ കെ, മഹേഷ് സികെ, ശശികുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇബ്രാഹിം മൂലക്കാടത്ത് സ്വാഗതവും മുഹമ്മദ് ജൂനിയര്‍ ബെസ്റ്റോ നന്ദിയും പറഞ്ഞു. റെയിവേ സ്റ്റേഷനില്‍ എത്തിയ മുഴുവന്‍ യാത്രക്കാര്‍ക്കും നോട്ടീസ് വിതരണം ചെയ്തു. വനിതാ യാത്രക്കാര്‍ പരാതികളുടെ കൂമ്പാരം സംഘാടകരോടും റെയില്‍വേ ഉദ്യോഗസ്ഥരോടും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *