നീലേശ്വരം: മാലിന്യ മുക്തനവകേരളം ക്യാമ്പയിന്റെ ഭാഗമായി നീലേശ്വരം നഗരസഭാ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിത സഭ നടത്തി. മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക,ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഗുണദോഷങ്ങള്‍ കുട്ടികളിലൂടെ സമൂഹത്തിനു പകര്‍ന്നു നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് കുട്ടികളുടെഹരിത സഭ നടത്തുന്നത്.
കോട്ടപ്പുറം ഇഎംഎസ് ടൗണ്‍ ഹാളില്‍ വച്ച് ചേര്‍ന്ന ഹരിത സഭയോഗം ബഹു നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടിവി ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭാ സെക്രട്ടറി ശ്രീ മനോജ് കുമാര്‍ കെ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി പി ലത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഭാര്‍ഗവി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അരിഞ്ചിറ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി ഗൗരി, കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ഹരിത സഭയില്‍ 18 സ്‌കൂളുകളില്‍ നിന്നുള്ള 160 ഓളം കുട്ടികളും അധ്യാപകരും കൗണ്‍സിലര്‍മാര്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ പാനല്‍ പ്രതിനിധികളായ കോട്ടപ്പുറം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആയിഷ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അര്‍ജുന്‍ ഹരീഷ്, കോട്ടപ്പുറം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് ഷാമില്‍ എന്നിവര്‍ ഹരിത സഭ നിയന്ത്രിച്ചു. ഓരോ സ്‌കൂളിനെയും പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ അവരുടെ സ്‌കൂളുകളിലെയും ചുറ്റുപാടുകളിലെയും മാലിന്യ സംസ്‌കരണ സംവിധാനങ്ങളെ കുറിച്ച് സംസാരിച്ചു. കുട്ടികളുടെ സംശയങ്ങള്‍ക്ക് ബഹു നഗരസഭ ചെയര്‍പേഴ്‌സണ്‍ മറുപടി നല്‍കി. ഹരിത സഭയില്‍ പങ്കെടുത്ത മുഴുവന്‍ സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.പരിപാടിക്ക് ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍ നന്ദി പറഞ്ഞു.