രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത്- കുട്ടികളുടെ ഹരിതസഭ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അദ്ധ്യക്ഷതയില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ, ഭരണാസമിതി അംഗങ്ങളായ സണ്ണി അബ്രഹാം, അജിത്ത്കുമാര്‍, വനജ ഐത്തു, ലീല ഗംഗാധരന്‍, സബിത വി, ഹെഡ് മാസ്റ്റര്‍ സജി എം എ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രേമ സ്വാഗതവും ഹരിത കേരള മിഷന്‍ ഇന്റേണ്‍ വര്‍ഷ നന്ദിയുംപറഞ്ഞു.യോഗത്തില്‍ കുട്ടികള്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഹരിതസഭയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു .വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
