രാജപുരം : ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആചരിച്ചു. പ്രഥമാധ്യാപകന്‍ എബ്രാഹം കെ.ഒ ഏവരെയും സ്വാഗതം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.ചന്ദ്രന്‍, സീനിയര്‍ അസിസ്റ്റന്റ് ഷൈബി എബ്രാഹം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളോടൊപ്പം മധുരവിതരണവും നടത്തി. അദ്ധ്യാപികമാരുടെ ഡാന്‍സ് കുട്ടികളില്‍ ആവേശം ഉണര്‍ത്തി. എസ്.ആര്‍.ജി കണ്‍വീനര്‍ ചൈതന്യ ബേബി നന്ദി പറഞ്ഞു. ശ്രുതി ബേബി, അനില തോമസ്, ഷീജ ജോസ്, ഡോണ്‍സി ജോജോ, ജെസീക്ക, അഭിയ ജോസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കി.
