രാജപുരം: രാജപുരം അങ്കണവാടിയിലെ കുട്ടികള്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചാച്ചാജിയുടെ വേഷമണിഞ്ഞ് രാജപുരം ടൗണില്‍ ശിശുദിന റാലി നടത്തി. തുടര്‍ന്ന് അങ്കണവാടിയില്‍ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. മധുരപലഹാര വിതരണവും നല്‍കി.
വാര്‍ഡ് മെംബര്‍ വനജ ഐത്തു, പുഷ്പലത, അങ്കണവാടി ടീച്ചര്‍ വത്സമ്മ ബേബി എന്നിവര്‍ നേതൃത്വം നല്‍കി.