രാജപുരം: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കള്ളാര്‍ ടൗണില്‍ ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് എം.എം സൈമണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ടി.പി പ്രസന്നന്‍, ഗിരീഷ് നീലിമല, ചാക്കോ ഒ.ടി, രാജേഷ് പെരുമ്പള്ളി, ഐത്തൂ നായിക്ക് തുടങ്ങിയവര്‍ സംസാരിച്ചു.