രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ യോഗം ചുള്ളിക്കര രാജീവ് ഭവനില്‍ സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ പി സി സി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍, കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട്, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, മണ്ഡലം പ്രസിഡന്റുമാരായ വി ബാലകൃഷ്ണന്‍ ബാലൂര്‍, എം.എം സൈമണ്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താന്‍, പി.എ ആലി, സി കൃഷ്ണന്‍ നായര്‍, രഘു നാഥന്‍ പി.സി, രാധാമണി എം, മോന്‍സി ജോയി, മധുസൂദനന്‍ റാണിപുരം, പ്രസന്നകുമാര്‍ ടി പി ,വി കെ ബാലകൃഷ്ണന്‍, പാച്ചേനി കൃഷ്ണന്‍, സണ്ണി ഇലവുംങ്കാല്‍, ജോസ് അഗസ്ത്യന്‍, ജോസ് റാത്തപ്പള്ളി, ലക്ഷിമി തമ്പാന്‍, ടി.ജി രാധ കൃഷ്ണന്‍ നായര്‍, വിനോദ് ജോസഫ് ചുള്ളിക്കര, എന്നിവര്‍ സംസാരിച്ചു. ബാലചന്ദ്രന്‍ പി.കെ സ്വാഗതവും സജി പ്ലച്ചേരിപ്പുറത്ത് നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാളാല്‍ വി.നാരായണ്‍ നായരുടെ പവന സ്മരണയ്ക്ക് നിര്‍മ്മിച്ച കൊടിമര സ്തൂപം ഡി സി സി പ്രസിഡന്റ് അനാഛദാനം ചെയ്തു.
