കാഞ്ഞങ്ങാട്: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തെ കെട്ടിപ്പടുത്ത ഭരണാധികാരിയും രാഷ്ട്രശില്പിയുമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി .സ്വതന്ത്ര ഇന്ത്യയെ വര്‍ഗീയതയുടെ ഇരുട്ടില്‍ തളച്ചിടാനുള്ള ഗൂഢശ്രമം തകര്‍ത്തുകൊണ്ട് ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും വഴിത്താരയിലൂടെ ലോകത്തിന് മാതൃകയായി ഭാരതത്തെ കെട്ടിപ്പടുത്ത പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിനെ തമസ്‌ക്കരിക്കാന്‍ ശ്രമിക്കുന്നവരുടെ താല്‍പ്പര്യം ഇന്ത്യന്‍ ജനത ഒന്നിച്ചുനിന്ന് പരാജയപ്പെടുത്തുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പ്രസ്താവിച്ചു. ബ്രിട്ടീഷുകാര്‍ തകര്‍ത്ത് തരിപ്പണമാക്കിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തിക നയങ്ങളിലൂടെ തിരിച്ചുപിടിച്ച് കമ്മ്യൂണിസ്റ്റ് ഇരുമ്പ്മറയ്ക്കുള്ളില്‍ പെട്ടുപോകാതെയും മുതലാളിത്ത രാജ്യത്തിന്റെ സാമന്തന്മാരാകാതെ രാജ്യത്തിന് സുസ്ഥിരമായ അടിത്തറയുണ്ടാക്കി.
ഒന്നുമില്ലായ്മയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങള്‍ക്ക് ചേരിചേരാ പ്രസ്ഥാനത്തിലൂടെ നേതൃത്വം നല്‍കി എന്നതും നെഹ്റുവിന്റെ അവിസ്മരണീയ നേട്ടമാണെന്നും അദ്ദേഹം അനുസ്മരിച്ചു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 135 -ാംമാത് ജന്മദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നെഹ്റു പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ:ടി കെ സുധാകരന്‍ നെഹ്റു അനുസ്മര പ്രഭാഷണം നടത്തി. യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി നേതാക്കളായ പി ജി ദേവ്, അഡ്വ:കെ.കെ രാജേന്ദ്രന്‍, ബി പി പ്രദീപ് കുമാര്‍, മീനാക്ഷി ബാലകൃഷ്ണന്‍, എം.സി പ്രഭാകരന്‍, അഡ്വ.പി.വി സുരേഷ്, മാമുനി വിജയന്‍, കെ.വി സുധാകരന്‍, ഗീത കൃഷ്ണന്‍ ധന്യ സുരേഷ്, ഉമേശന്‍ വേളൂര്‍ കെ.ആര്‍ കാര്‍ത്തികേയന്‍, മിനി ചന്ദ്രന്‍, എ വാസുദേവന്‍, പി രാമചന്ദ്രന്‍, കെ.കെ ബാബു, ഷിബിന്‍ ഉപ്പിലിക്കൈ, കെ.പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.