ചിത്താരി :-കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്ത എം കെ കൃഷ്ണന്റെ ചരമ വാര്‍ഷിക ദിനം ആചരിച്ചു
ചിത്താരി രാമഗിരിയില്‍ വെച്ച് നടന്ന കാഞ്ഞങ്ങാട് ഏരിയതല അനുസ്മരണ പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ടി. നാരായണന്‍ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി. ദമോധരന്‍ ആദ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി വി. സുകുമാരന്‍, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ പി .സി .ഗിരിജ, കമലാക്ഷന്‍ കൊളവയല്‍, ഏരിയ ജോയിന്റ് സെക്രട്ടറിമാര്‍ എ .വി. പവിത്രന്‍, ടി .വി. പത്മിനി, ഏരിയ വൈസ് പ്രസിഡന്റ് .സി. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ചിത്താരി വില്ലേജ് സെക്രട്ടറി കെ. വി .സുകുമാരന്‍ സ്വാഗതം പറഞ്ഞു.