നീലേശ്വരം : നോര്‍ക്ക ധനസഹായം വൈകിപ്പിക്കുന്നത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് പ്രവാസി കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സാന്ത്വനം സ്‌കീം പദ്ധതി പ്രകാരം ധനസഹായം ലഭിക്കേണ്ട നിരവധി നിര്‍ധനരായ പ്രവാസികള്‍ മതിയായ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടും കഴിഞ്ഞ പത്ത് മാസമായി സര്‍ക്കാര്‍ ധനസഹായം വൈകിപ്പിക്കുകയാണ്. ഇതുമൂലം നൂറ് കണക്കിന് പ്രവാസികള്‍ വിഷമിക്കുകയാണ്.കൂടാതെ എല്ലാ വര്‍ഷവും നടത്താറുള്ള ജില്ലാ നോര്‍ക്ക സാന്ത്വനം സ്‌കിം അദാലത്ത് തിയ്യതി നിശ്ചയിക്കുകയും അവസാന നിമിഷം യാതെരു മുന്നറിയിപ്പുമില്ലാതെ മാറ്റി വെച്ച സര്‍ക്കാര്‍ നടപടി പ്രവാസികളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. പ്രവാസി കോണ്‍ഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റി യോഗം പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്‌റ് ദിവാകരന്‍ കരിച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സന്തോഷ് പുറവംകര അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് മടിയന്‍ ഉണ്ണികൃഷണന്‍, മണ്ഡലം പ്രസിഡന്റ് മോഹനന്‍ എറു വാട്,പ്രവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കണ്ണന്‍ കരുവാക്കോട്,രാജ ഗോപാലന്‍, ജന.സെക്രട്ടറി മനോജ് ഉപ്പിലികൈ, കെ ഫിറോസ് പടന്ന,എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ടി.വി രാജിവന്‍ സ്വാഗതവും മനോജ് ഉപ്പിലികൈ നന്ദിയും പറഞ്ഞു.