ഉദുമ : 70 വയസ് പൂര്‍ത്തിയായ മുതിര്‍ന്ന പൗരന്‍ ന്മാര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്ന പ്രധാന മന്തി ആയുഷ്മാന്‍ ഭാരത് ജന്‍ ആരോഗ്യ യോജന രജിസ്‌ട്രേഷന്‍ ക്യാമ്പ് പാലക്കുന്ന് ബി ജെപി പഞ്ചായത്ത് കമ്മറ്റി ഓഫീസില്‍ സംഘടിപ്പിച്ചു. ബി ജെപി ജില്ലാ കമ്മറ്റി അംഗം വൈ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് ജന.സെക്രട്ടറി മധുസൂതനന്‍ അടുക്കത്ത് വയല്‍ അധ്യക്ഷനായി. ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന്‍ അച്ചേരി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി വിനില്‍കുമാര്‍ സ്വാഗതവും വിനയന്‍ കോട്ടിക്കുളം നന്ദിയം പറഞ്ഞു