ബേക്കല്‍ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത ഇനങ്ങളില്‍ എല്ലാം എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി നാടിനും സ്‌കൂളിനും അഭിമാനമായി സഹോദരിമാര്‍. പരേതനായ അബ്ദുല്‍ സലാം-സുലേഖ മാഹിന്‍ ദമ്പതികളുടെ മക്കളായ ഫര്‍ഹ നര്‍ഗീസ്, ഫാരിയ നൗറൂസ് എന്നിവരാണ് ബേക്കല്‍ ഉപജില്ലാ കലോത്സവത്തില്‍ മിന്നും വിജയം കാഴ്ച്ചവെച്ചത്.
യു പി വിഭാഗം ഉറുദു കവിത രചനയിലും ക്വിസിലും എ ഗ്രേഡോടെ ബാര ഗവ ഹൈസ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാരിയ നൗറൂസ് ഒന്നാമതെത്തിയപ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഉറുദു കവിത രചന, ക്വിസ്, ഉപന്യാസം എന്നിവയില്‍ എ ഗ്രേഡോടെ ജി വി എച്ച് എസ് എസ് ബേക്കലിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സഹോദരി ഫര്‍ഹ നര്‍ഗീസും ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം സംസ്ഥാന കലോത്സവത്തില്‍ ഉറുദു കവിത രചനയില്‍ എ ഗ്രേഡ് നേടി ജില്ലയ്ക്ക് അഭിമാനമായ താരമാണ് ഫര്‍ഹ നര്‍ഗീസ്.