രാജപുരം: സി പി ഐ (എം) പനത്തടി ഏരിയാ സമ്മേളനത്തിന് പാണത്തൂരില്‍ പ്രൗഢ ഗംഭീരമായ തുടക്കം
സമ്മേളനം ഇന്നും നാളെയുമായി നടക്കും.
സമ്മേളനത്തിന് തുടക്കം കുറിച്ച് ഏരിയാ കമ്മറ്റിയിലെ മുതിര്‍ന്ന അംഗം യു ഉണ്ണികൃഷ്ണന്‍ ചെമ്പതാകയുയര്‍ത്തി.
പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പി ജി മോഹനന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി കെ രാജന്‍, സാബു അബ്രഹാം, പി ജനാര്‍ദ്ദനന്‍ ജില്ലാ കമ്മറ്റി അംഗങ്ങളായ എം വി കൃഷ്ണന്‍, എം ലക്ഷ്മി, സി ബാലന്‍, ഏരിയാ സെക്രട്ടറി ഒക്‌ളാവ് കൃഷ്ണന്‍എന്നിവര്‍ പങ്കെടുത്തു.
സംഘാടകസമിതി ചെയര്‍മാന്‍ ബിനു വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു. പി വി ശ്രീലത രക്തസാക്ഷി പ്രമേയവും , ടി.വി ജയചന്ദ്രന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
നാളെ വൈകുന്നേരം മാവുങ്കാല്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന റെഡ് വളണ്ടിയര്‍മാര്‍ച്ചുംപൊതു പ്രകടനത്തിന് ശേഷംപാണത്തൂരില്‍ നടക്കുന്ന പൊതുസമ്മേളം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പി കെ പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തും.