ക്ഷമാശ്വാസ കുടിശ്ശികയും, പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശികയും ഉടന്‍ അനുവദിക്കണം കെ.എസ്.എസ്.പി എ. കള്ളാര്‍ – പനത്തടി മണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

രാജപുരം: പെന്‍ഷന്‍കാരുടെയും, കു കുടുംബപെന്‍ഷന്‍കാരുടെയും ക്ഷാമാശ്വാസ കുടിശ്ശികയും, പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശികയും ഉടന്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കള്ളാര്‍ – പനത്തടി മണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
മെഡിസെപ്പ് അപാകതകള്‍ പരിഷ്‌ക്കരിച്ച് നടപ്പിലാക്കുക,70 വയസ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് സ്‌പെഷ്യല്‍ മെഡിക്കല്‍ അലവന്‍സ് അനുവദിക്കുക, മുതിര്‍ന്ന പൗരന്മാരുടെ ബസ് – ട്രെയിന്‍ യാത്രാ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ഡയാലിസ് സെന്റര്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ആവശ്യപ്പെട്ടു.
വാര്‍ഷിക സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് വി.കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി എം.കെ.ദിവാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എം എ ജോസ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഷാജി ഫിലിപ്പ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. കള്ളാര്‍ മണ്ഡലം കോണ്‍ പ്രസിഡന്റ്എം.എം.സൈമണ്‍,എം യു തോമസ്, മാത്യു സേവ്യര്‍, ജോസുകുട്ടി അറയ്ക്കല്‍, കെ കുഞ്ഞമ്പു നായര്‍, ടി പി പ്രസന്നന്‍, പി ടി മേരിഎന്നിവര്‍ സംസാരിച്ചു. ഒ സി ജെയിംസ് സ്വാഗതവും, കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍ : വി കെ ബാലകൃഷ്ണന്‍ (പ്രസിഡന്റ്) എം എ ജോസ് (സെക്രട്ടറി) , ഷാജി ഫിലിപ്പ് (ട്രഷറര്‍).
വനിത ഫോറം പ്രസിഡന്റ് പി റ്റി മേരി , സെക്രട്ടറി ലിസ്സിമോള്‍ ലൂക്കോസ് .

Leave a Reply

Your email address will not be published. Required fields are marked *