ചുള്ളിക്കര : എസ്. വൈ എസ് പ്ലാറ്റിനം സഫറിന്റെ ഭാഗമായി ചുള്ളിക്കരയില്‍ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസനചര്‍ച്ച ശ്രദ്ധേയമായി.
മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ പണ്ഡിത- എഴുത്തുകാരും പൊതു പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ജില്ലയുടെയും മലയോര മേഖലയുടെയും വികസന മുരടിപ്പ് മുഖ്യ ചര്‍ച്ചാ വിഷയമായി.
അടിസ്ഥാന വികസനം,വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാവാത്തത്, പൊതു ആവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ ലഭ്യതക്കുറവ്,ഗവണ്മെന്റ് ഓഫീസുകളുടെ അപര്യാപ്തത,കുടിവെള്ളംപൊതു ടോയ്‌ലറ്റ്, ശ്മശാനമില്ലായ്മ,
തൊഴിലില്ലായ്മ, വന്യമൃഗ ശല്യം, ജില്ലയില്‍ ഉദ്യോഗസ്ഥര്‍ സേവനം ലഭിക്കാത്തത് , ഫാo ടുറിസം,കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടക്കം ചര്‍ച്ചയായി.
വികസനങ്ങള്‍ക്കുള്ള വിവിധങ്ങളായ പദ്ധതികളും പൊതു നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു.
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അജിത് കുമാര്‍, പ്രഭാകരന്‍ മാസ്റ്റര്‍ പൂടങ്കല്ല്, ബാലകൃഷ്ണന്‍ മാസ്റ്റര്‍ ചുള്ളിക്കര, ഗണേശന്‍ അയറോട്ട്, സിനു കുര്യക്കോസ്, സുരേഷ് കൂക്കള്‍ , സജി പ്ലാച്ചേരിപുറത്ത്, കുഞ്ഞിക്കണ്ണന്‍ ചുള്ളിക്കര, അനില്‍കുമാര്‍ പനത്തടി, ആര്‍ സൂര്യ നാരയണ ഭട്ട്, , രത്‌നാകരന്‍ നമ്പ്യാര്‍ മണിക്കല്ല്, രാജു ഒ ജെ, നാരായണന്‍ അരിച്ചെപ്പ്, ഗോപി കുറുമാണം, സജിത്ത് ചുള്ളിക്കര, ചന്തുക്കുട്ടി ചുള്ളിക്കര, കരുണാകരന്‍, നിസാം ചുള്ളിക്കര
എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
റാഷിദ് ഹിമമി, മഹമൂദ് അംജദി പുഞ്ചാവി, ശിഹാബുദീന്‍ അഹ്‌സനി, കെ അബ്ദുല്ല ഹാജി അയ്യങ്കാവ്, മജീദ് ഞാണിക്കടവ്, നൗഷാദ് ചുള്ളിക്കര, ഹമീദ് എ എന്നിവര്‍ നേതൃത്വം നല്‍കി.